ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.
എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.
ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Leave a Reply