ന്യൂകാസില്‍: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ ബിഷപ് പോള്‍ ബട്ട്‌ലെര്‍ (ദര്‍ഹം രൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങള്‍ക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്ള്‍സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07962200998

സംഗമ വേദി:
St. Thomas Indian Orthodox Church,
Front Street, Blaydon,
Newcastle upon Tyne.
NE21 4RF.