രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നു എന്ന മാധ്യമ സർവേകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ  അവഹേളിക്കാനായി മാത്രം ഒരുപറ്റം സംഘപരിവാർക്കാർ എത്തിയിരിക്കുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്. ‘സോഷ്യല്‍ തമാശ’, ‘ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി.ജെ.പി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാള്‍ ഇതിനിടെയും ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇതോടെ ഇന്ത്യാ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിയോട് തന്നെ പ്രതികരണമാരാഞ്ഞപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും മന്ത്രി മറുപടി നല്‍കി. ഇതിന്റെ വീഡിയോകളും പുറുത്തു വന്നിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘പ്രായം നോക്കാതെ എല്ലാവരുടേയും അനുഗ്രഹം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഹുലിന്റെ അനുഗ്രഹം വാങ്ങുന്നതിലും എനിക്ക് ഒരു മടിയുമില്ല.

പക്ഷേ അദ്ദേഹം അതിന് അനുവദിക്കില്ല. ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ളില്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടെന്നും മന്ത്രി പറയുന്നു. ‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്നും വലിയൊരു നൂല്‍ താഴോട്ട് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നൂല്‍ നീക്കാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാവാം അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ഫോട്ടോ കൃത്യമായി നോക്കുന്നവര്‍ക്കും മന്ത്രി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും. രാജസ്ഥാനിലെ തന്നെ രാജസ്ഥാന്‍ പത്രികയെന്ന പ്രാദേശിക പത്രം ഈ വാര്‍ത്ത ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.