ഗ്ലാസ്കോ: വെളിപാട് പുസ്തകം 15:4ല്‍ എഴുതപ്പെട്ടതുപോലെ ‘അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും’ എന്ന വചനം അന്വര്‍ത്ഥമാക്കിക്കൊണ്ട് യു.കെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യേശുവില്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കിക്കൊണ്ട് കാലഘട്ടത്തിന്റെ ദൈവികോപകരണമായി വര്‍ത്തിക്കുന്ന റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം ക്രിസ്മസ് അവധിക്കാലത്ത് സ്കോട്ലാന്ഡില് താമസിച്ചുള്ള കുടുംബനവീകരണ ധ്യാനം നടത്തുന്നു. ജനുവരി 2 മുതല്‍ 4 വരെയാണ് ധ്യാനം നടക്കുക.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്ററും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദര്‍ ഷിബു കുര്യന്, പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകന് ബ്രദര്‍ സെബാസ്റ്യന്‍ സെയില്‍സ്, ആത്മീയ ശുശ്രൂഷകനും സെഹിയോന്‍ യു.കെയുടെ കുട്ടികളുടെ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദര്‍ തോമസ് ജോസഫ് എന്നിവരും ധ്യാനത്തില്‍ പങ്കെടുക്കും.
സ്കോട്ലന്ഡില് ഇദംപ്രഥമമായാണ് സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ സോജിയച്ചന്‍ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന് തുടരുന്നു. www.sehion.org എന്ന വെബ്സൈറ്റിലോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ടോ രജിസ്ട്രേഷന് നടത്താവുന്നതാണ്.
ജേക്കബ് വര്‍ഗീസ് 07960149670
ലിജോഷ് 07828015729.
വിലാസം, തീയതി;
2019 ജനുവരി 2,3,4 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍.
Starts: At 8.00 am on January 2nd 2019
Finishes :On 4th January 5.00pm
Venue: Windmill Christian Centre , Millgate Loan,
DD11 1QG, Arbroath,Scotland.
Leave a Reply