‘ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോകും. നിങ്ങളെക്കൊണ്ട് കഴിയാവുന്ന സംരക്ഷണം അവള്‍ക്ക് നല്‍കു’ എന്നായിരുന്നു സന്ദേശം. കേജ്‌രിവാളിനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, സന്ദേശം അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. ഇതേത്തുടര്‍ന്ന് മകള്‍ ഹര്‍ഷിദ കേജ്‌രിവാളിന്റെ സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിദഗ്ദ്ധരാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. അരവിന്ദ് കേജ്‌രിവാള്‍ സുനിതാ ദമ്ബതികള്‍ക്ക് രണ്ട് മക്കളാണുള്ളത് ഹര്‍ഷിത കേജ്‌രിവാളും പുള്‍കിത് കേജ്‌രിവാള്‍. 2014ല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹര്‍ഷിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വാര്‍ത്തകളെത്തുടര്‍ന്ന് മകള്‍ പഠിക്കുന്ന കോളേജിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Leave a Reply