നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്സോ കേസ്. മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കൊച്ചിയിലെ പ്രമുഖനായ നീതിന്യായ രംഗത്തെ വ്യക്തിക്കെതിരെയാണ് കേസ്.മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത് – ക്രൈം നമ്ബര്‍ 41/2019.
കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന് (59 വയസ്)’ എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.
ഈ ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇന്‍സ്പെക്ടര്‍ വിബിന് ദാസ് അന്നുതന്നെ എഫ്.ഐ.ആര്. റീ രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്. കോടതിയിലേക്കും അയച്ചിട്ടുണ്ട്.
Leave a Reply