സ്റ്റീവനേജ്: ‘പ്രതിസന്ധികളും പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോള്‍ ദൈവ ശിക്ഷയായി മാനിക്കരുതെന്നും മറിച്ച് രക്ഷിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ വിളിയാണിതെന്നും ശ്രവിക്കുവാനായി മനസ്സ് തുറന്നാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും’ എന്ന് പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലില്‍.

സ്റ്റീവനേജില്‍ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക ധ്യാനത്തിന്റെ പ്രഥമ ദിനത്തില്‍ നടത്തിയ ഒരുക്ക ധ്യാനവും, മരിച്ചവരുടെ അനുസ്മരണ ബലിയും നയിച്ച് സംസാരിക്കുകയായിരുന്നു ഫാ. ആന്റണി പറങ്കിമാലില്‍.

‘ ജനനം മുതല്‍ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മണ്മറഞ്ഞുപോയവരെ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ വിശ്വാസത്തില്‍ അതി പധാനമാണെന്നും, വിജയങ്ങള്‍ക്കും പലവിധ വിഘ്‌നങ്ങള്‍ മാറുന്നതിനും പ്രത്യുത ശുശ്രുഷ അനുഗ്രഹദായകമാവുമെന്നും ‘ പറങ്കിമാലില്‍ അച്ചന്‍. എല്ലാ തലത്തിലുമുള്ള വിജയങ്ങള്‍ക്കു അനിവാര്യമായ അനുതാപവും,മാനസാന്തരവും, ക്ഷമയും ഉള്ള വിനീതമായ ഹൃദയം ആര്‍ജ്ജിക്കുന്നതിലേക്കുള്ള ആഴത്തിലുള്ള ജ്ഞാനം ആമുഖ ഒരുക്ക ധ്യാനത്തിലൂടെ നല്‍കുകയായിരുന്നു ആന്റണി അച്ചന്‍. ധ്യാനം ഇന്നും നാളെയും തുടരും.

ഇന്ന് ശനിയാഴ്ച പതിനൊന്നു മണിക്ക് സ്റ്റീവനേജ് സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് ധ്യാനം തുടരും. കുമ്പസാരത്തിനായുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നാളെ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപന ദിനത്തിലെ ധ്യാനം ആരംഭിക്കുന്നതാണ്.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നായി നിരവധി കുടുംബങ്ങളാണ് തിരുവചന ശുശ്രുഷയില്‍ പങ്കു ചേര്‍ന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ആരാധനയും ഉണ്ടായിരുന്നു.

ചാമക്കാല അച്ചനും പള്ളിക്കമ്മിറ്റിയും ഏവരെയും സ്‌നേഹപൂര്‍വ്വം ഈ അനുഗ്രഹീത ശുശ്രുഷയിലേക്കു സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സാംസണ്‍: 07462921022, മെല്‍വിന്‍: 07456281428, ജോസ് (ലൂട്ടന്‍): 07888754583

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH,

9 BREAKSPEAR, STEVENAGE,

HERTS., SG2 9SQ.

Car Park( Free): Shephall Centre, Shephall Way, Stevenage, SG2 9SB ( 2 minute walk)