ബേസില്‍ ജോസഫ്

ചേരുവകള്‍

വാട്ടര്‍ ചെസ്നട്ട്- 100 ഗ്രാം

ബട്ടണ്‍ മഷ്റും- 75 ഗ്രാം

പച്ചമുളക്- 2-3 (കഷ്ണങ്ങളാക്കിയത്)

ഇഞ്ചി- 1 ചെറിയ കഷണം (കഷ്ണങ്ങളാക്കിയത്)

വെളുത്തുള്ളി- 10 അല്ലി (കഷ്ണങ്ങളാക്കിയത്)

സവോള- 1 മീഡീയം സൈസ് ((ചെറിയ കഷ്ണങ്ങളാക്കിയത്)

വൂസ്റ്റര്‍ സോസ്- 1 ടേബിള്‍ സ്പൂണ്‍

സോയ സോസ്- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവിശ്യത്തിന്

പഞ്ചസാര- ഒരു നുള്ള്

വിനാഗിരി- 1 ടീ സ്പൂണ്‍

കോണ്‍ ഫ്‌ലോര്‍- 2 ടേബിള്‍ സ്പൂണ്‍

പാര്‍സില്ലി- ഒരുപിടി (ചെറിയ കഷ്ണങ്ങളാക്കിയത്)

പാചകം ചെയ്യുന്ന വിധം

ഒരു പാന്‍ ചൂടാക്കി ഓയില്‍ ചൂടാക്കി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. 2-3 മിനിട്ടു കഴിയുമ്പോള്‍ സവോള കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്നട്ട് ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം വൂസ്റ്റര്‍സോസ്, സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്‌ലോര്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം പാനിലെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കഷ്ണങ്ങളാക്കി വെച്ച പാര്‍സ്ലി ഇതിലേക്ക് ചേര്‍ക്കുക. ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക