ലണ്ടന്‍: ബ്രെക്സിറ്റില്‍ കുരുക്കഴിക്കാനാവാതിരിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് മൂന്നാം വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൃത്യമായ മാറ്റങ്ങളില്ലാത്ത പുതിയ നയരേഖ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മേയ്ക്ക് കഴിയില്ല. വലിയ മാറ്റങ്ങള്‍ വരുത്തിയാലും വിമത നീക്കങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന സൂചന. തെരേസ മേയ് സമര്‍പ്പിക്കുന്ന കരട് രേഖ അംഗീകരിക്കുകയെന്നതാണ് പാര്‍ലമെന്റിന് മുന്നിലെ ആദ്യത്തെ സാധ്യത. എന്നാല്‍ കൃത്യമായ മാറ്റങ്ങളില്ലെങ്കില്‍ ഇത് അംഗീകരിക്കാന്‍ എം.പിമാര്‍ തയ്യാറായേക്കില്ല. മേയുടെ കരട് രേഖ അംഗീകരിക്കപ്പെട്ടാല്‍ യു.കെ കൃത്യമായ കരട് രേഖയോടപ്പം യു.കെ വിടും. രണ്ടാമത്തെ സാധ്യത നോ ഡീല്‍ ബ്രെക്സിറ്റാണ്. നിലവില്‍ രണ്ട് തവണ നോ ഡീല്‍ ബ്രെക്സിറ്റിനെതിരായി കോമണ്‍സ് വോട്ട് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നോ ഡീല്‍ ബ്രെക്സിറ്റ് യു.കെ കാണുന്നത്.
ബ്രിട്ടന് മുന്നിലുള്ള മൂന്നാമത്തെ മാര്‍ഗം ബാക്ക്സ്റ്റോപ്പ് നയങ്ങളില്‍ നിന്ന് പിന്നോക്കം പോവുകയെന്നതാണ്. ഐറിഷ് ബോര്‍ഡറുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ സാധ്യതകളുണ്ടാകും ബാക്സ്റ്റോപ് എലിമിനേറ്റ് ചെയ്താലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ മേ അത്തരമൊരു നീക്കത്തിന് ശ്രമിക്കില്ല. നാലാമത്തെ സാധ്യത സ്വതന്ത്ര വ്യാപര ബന്ധം സ്ഥാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന് വിടുകയെന്നതാണ്. ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നവരുടെ ഇടയില്‍ ഈ നയരേഖയ്ക്ക് സ്വീകാര്യത ഏറെയാണ്. സാമ്പത്തികപരമായ പിന്നോക്കാവസ്ഥയ്ക്കും ഇ.യു ബന്ധത്തിന് വിള്ളലേക്കാനും ഇത് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
രണ്ടാമതും ഹിത പരിശോധന നടത്തുകയെന്ന് വലിയൊരു സാധ്യത കൂടി വേണമെങ്കില്‍ യു.കെയ്ക്ക് ഉപയോഗിക്കാം. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന് ഇത് വലിയ ബാധ്യതയായി മാറാനാണ് സാധ്യത. സര്‍ക്കാര്‍ പ്രതികൂല അവസ്ഥയിലേക്ക് കൂപ്പുകുത്തും. മാത്രമല്ല, വരും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ ഇത് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മേയ് സ്ഥാനത്ത് മാറി നിന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് കരുതുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളില്‍ ഉള്ളതിനാല്‍. മേയ്ക്ക് വ്യക്തിപരമായ തിരിച്ചടിയാവും രണ്ടാം ഹിത പരിശോധ.
Leave a Reply