1983 ൽ കാണാതായ മകളുടെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു കുടുംബത്തിന് കഴിഞ്ഞ മാസം ഒരു രഹസ്യ സന്ദേശം വരുന്നു. ജർമൻകാരെയും ഡച്ചുകാരെയുമൊക്കെ അടക്കുന്ന വത്തിക്കാനിലെ പുരാതനമായ ട്യൂട്ടോണിക് സെമിത്തേരിയിലെത്തുക. അവിടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ശവക്കല്ലറയിൽ ‘റെസ്റ്റ് ഇൻ പീസ്’ എന്ന അടിക്കുറിപ്പോടുകൂടിയ മാർബിൾ മാലാഖയുടെ പ്രതിമ നോക്കുക. ആ മാലാഖ ഒരു പ്രത്യേക സ്ഥലത്തേക്ക് കൈവിരൽ ചൂണ്ടുന്നുണ്ട്. ആ ഭാഗത്ത് നിർണ്ണായകമായ തെളിവുണ്ട്.

മൂന്ന് പതിറ്റാണ്ടോളമായി ചുരുളഴിയാത്ത എമ്മാനുവേല ഒർലാണ്ടി എന്ന വത്തിക്കാൻ പെൺകുട്ടിയുടെ തിരോധനത്തെ ചൂഴ്ന്ന് നിൽക്കുന്ന ദുരൂഹതകൾ സിനിമകഥകളേക്കാൾ സങ്കീർണ്ണമാണ്. പുതിയ സന്ദേശം കൂടി ലഭിച്ച സാഹചര്യത്തിൽ ശവക്കല്ലറ ഉൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട് ഒർലാണ്ടി തിരോധാനം അന്വേഷിക്കാൻ ഒരുങ്ങുകയാണ് വത്തിക്കാൻ.

1985 ലാണ് അന്ന് പതിനഞ്ച് വയസ്സ് പ്രായമുണ്ടായിരുന്ന ഒർലാണ്ടി ഒരു സംഗീത ക്ലാസ് കഴിഞ്ഞ് മടങ്ങി വരും വഴിയാണ് അപ്രത്യക്ഷയായത്. വത്തിക്കാനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഒർലാണ്ടിയുടെ അച്ഛൻ. ഒർലാണ്ടി കൊലചെയ്യപ്പെട്ടുവെന്നും വത്തിക്കാനിലെ പുരാതന സെമിത്തേരികളിൽ ഒന്നിൽ ഒരു കുഴിമാടത്തിൽ അടക്കം ചെയ്യപ്പെട്ടുവെന്നുമായിരുന്നു ഊഹപോഹങ്ങൾ.
മെഹ്മത് അലി അഗ്ക എന്ന തുർക്കി ഗൺമാനെ മോചിപ്പിക്കാൻ വത്തിക്കാനുമേൽ സമ്മർദം ചെലുത്താനാണ് ഒർലാണ്ടിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. ഒർലാണ്ടിയുടെ തിരോധാനത്തിന് പിന്നിൽ അധോലോക സംഘങ്ങളുണ്ടെന്നും ആളുകൾ വിശ്വസിച്ചിരുന്നു.
ഒർലാണ്ടിയുടെ വീട്ടുകാർക്ക് ലഭിച്ച രഹസ്യ സന്ദേശത്തിൽ നിന്നുമാകും അന്വേഷണം തുടങ്ങുകയെന്ന് ഒർലാണ്ടിയുടെ വീട്ടുകാരുടെ അഭിഭാഷക ലോറ സാഗ്രോ മാധ്യമങ്ങളെ അറിയിച്ചു. വൈകിയാണെങ്കിലും വത്തിക്കാൻ അന്വേഷണം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും സത്യം ഉടൻ പുറത്തുവരുമെന്നും എമ്മാനുവേലയുടെ സഹോദരൻ പീറ്ററോ ഒർലാണ്ടി പറഞ്ഞു.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply