വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തുകയുണ്ടായി. ദേവാലയ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാല്‍ സിറോമലബാര്‍ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതില്‍ പ്രവേശനം എന്നി ചടങ്ങുകളാല്‍ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധ കുര്‍ബാനയിലെ തിരുവചന സന്ദേശത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമര്‍ത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉള്‍കൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭകഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാള്‍ വേറിട്ടൊരു അനുഭവമായി ലെസ്റ്ററില്‍.

ചിത്രങ്ങളിലേക്ക്