തൊടുപുഴ കുമാരമംഗലത്ത് അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ നൊമ്പര കഥ സംഗീത ആല്‍ബമായി പൂനരാവിഷ്ക്കരിച്ച് യുവാക്കള്‍. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.
കണ്ണീര്‍ക്കാഴ്ച്ചയെന്ന ഈ ആല്‍ബം നമ്മുടെയെല്ലാം കണ്ണു നനയിക്കും. പ്രതികളുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്.
മരിച്ചു പോയ അച്ഛനെ ഓര്‍ത്ത് ഈ കുഞ്ഞു മനസിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പറയുന്നുണ്ട്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.
പ്രതി അരുണിനെതിരെയുള്ളതിനേക്കാള്‍ വിദ്വേഷം കേരളക്കരയ്ക്ക് ആ അമ്മയോട് മാത്രമായിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെയും അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരതകള്‍ സംഗീത ആല്‍ബമായി ഒരു പറ്റം യുവാക്കള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ്. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര് കണ്ണീര്‍ കാഴ്ച്ചയെന്നാണ്. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.
ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍. ഡാവിഞ്ചി സുരേഷാണ് വരികളെഴുതി സംഗീതം നല്‍കിയത്. ഏറെ വിസ്മയിപ്പിക്കുന്നത് സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് ആല്‍ബത്തിലും എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍.
Leave a Reply