എസ്പി-ബിഎസ്പി മഹാസഖ്യം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ബിജെപി മുന്നേ 36 സീറ്റുകളിൽ ബിജെപി മുന്നേറ്റമാണ്. 14 സീറ്റുകളിലാണ് ആദ്യ ഫലസൂചനങ്ങൾ എത്തുമ്പോൾ മഹാസഖ്യ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നത്. 5 സീറ്റിൽ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോളുകള്‍ പ്രവചനങ്ങളിൽ മഹാസഖ്യകുതിപ്പ് പ്രവചിച്ചിരുന്നെങ്കിലും ആദ്യമണിക്കൂറുകളില്‍ ബിജെപി വെല്ലുവിളികളെ അതിജീവിക്കുന്ന ചിത്രമാണ് കാണാൻ സാധിക്കുന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

80 സീറ്റുകളുള്ള ഉത്തർപ്രദേശ് ആണ് വിധി നിർണയത്തിൽ ഏറ്റവും നിർണായകമായ സംസ്ഥാനം. ‌എക്സിറ്റ് പോളില്‍ പ്രവചിച്ച ബിജെപി മുന്നേറ്റം ശരിവച്ചാണ് ആദ്യസൂചനകള്‍. ലീഡ് നില എന്‍ഡിഎ ഇരുനൂറ് കടന്നു. 210 സീറ്റിലാണ് മുന്നേറ്റം. 85 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. രാജസ്ഥാനിലും കര്‍ണാടകയിലും ബി.ജെ.പി മുന്നേറ്റം പ്രകടം. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം പിന്നിലാണ് എന്നതും ശ്രദ്ധേയം. പഞ്ചാബിലും കേരളത്തിലും മാത്രമാണ് യുപിഎക്ക് മുന്നേറ്റം. ഹിന്ദി ഹൃദയഭൂമിയിലും ബിജെപി മുന്നേറ്റമാണ്. രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഡൽഹിയിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു.