വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഏറ്റുവാങ്ങി ബ്രിട്ടനിലെ അമ്മമാർ. രണ്ടു വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ അമ്മമാർ പോലും ജോലികളിൽ പെട്ടെന്ന് തിരികെയെത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടായതിനു ശേഷവും ജോലിയിൽ തുടരാൻ   പ്രേരിപ്പിക്കുന്നതിനു ബ്രിട്ടനിലെ പ്രാധാന പാർട്ടികളുടെ മന്ത്രിമാർ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിനു വൻ പിന്തുണയാണ് അമ്മമാരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്

ഇതിനെതിരെ ഒരുവശത്തുനിന്നും വിമർശനങ്ങ ളും ഉയർന്നുവന്നിട്ടുണ്ട്. വിവിധ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്ന അമ്മമാരുടെ കുട്ടികൾ ചൈൽഡ്കെയർ പോലുള്ള സ്ഥാപനങ്ങളിൽ അധികനേരം ചിലവിടുന്നതു കുഞ്ഞുങ്ങളുടെ മാനസിക, വൈകാരിക, വൈഞാനിക തലങ്ങളെ മോശമായി ബാധിക്കാൻ കാരണമാകും എന്നാണ് വിമർശകർ പ്രസ്താവിക്കുന്നത്. എന്നാൽ തൊഴിൽ -പെൻഷൻ സെക്രട്ടറിയായിരിക്കുന്ന അബർ റൂഡ് ഇത്തരം വിമർശനങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് ചെയ്തത്. “സ്ത്രീകളെ വൻ തോതിൽ തൊഴിൽ രംഗത്തു കൊണ്ടുവന്നാൽ മാത്രമേ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാവുകയുള്ളൂ “എന്ന് അദ്ദേഹം പ്രസ്താവിച്ചു. കണക്കുകൾ പ്രകാരം പുരുഷന്മാരെകാൾ ജോലിയിൽ ഏർപെട്ടിരിക്കുന്ന സ്ത്രീകൾക്കാണു ഇപ്പോൾ വർധനവ്. ബ്രിട്ടനിലെ തൊഴിലവസരങൾ ഈ റെക്കോർഡ് നേടുന്നതിനു സഹായകമായി.


എല്ലാ സ്ത്രീകളെയും ജോലിയിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിന് സഹായകരമായി കുട്ടികളുടെ സംരക്ഷണത്തിനായി ഫ്ലെക്സിബിൾ തൊഴിൽ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അമ്മമാർക്ക് കുട്ടികളും, ഭർത്താവുമായി അവധി പങ്കു വെക്കാൻ തക്ക സ്കീമുകളും, ആനുകൂല്യങ്ങളും ആണ് നിലവിൽ വന്നിരിക്കുന്നത് . ബ്രിട്ടൻന്റെ ഈ പുരോഗതി തികച്ചും അസൂയാർഹമായ നേട്ടമായിട്ടാണ് സാമൂഹ്യ നിരീക്ഷകർ കരുതുന്നത്.