50 മില്യൺ പൗണ്ട് ചിലവാക്കി ഹീത്രൂവിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന സ്കാനെറുകൾ  സ്ഥാപിക്കുന്നത് .ആളുകൾക്ക് ഇനി മുതൽ അവരുടെ ക്യാബിൻ ബാഗുകളിൽ തന്നെ ലാപ്ടോപുകളും, ദ്രാവകരൂപത്തിലുള്ള ലഗേജു കളും സൂക്ഷിക്കാനാകും. അത്രമാത്രം ശക്തമായ സ്കാനെറുകൾ ആയിരിക്കും സ്ഥാപിക്കുക. 50 മില്യൺ മുതൽ മുടക്കിൽ 2022 ഓടുകൂടി സ്കാനെറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ പറഞ്ഞു.അവയവങ്ങളും ടിഷ്യുകളും പരിശോധിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന കംപ്യുട്ടർ ടോമോഗ്രഫി എയർക്രാഫ്റ്റുകളിൽ സംഭരിച്ചിട്ടുള്ള ലഗേജ് പരിശോധിക്കാൻ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാധാരണ X- റേ ഉപകരണങ്ങളേക്കാൾ ഉയർന്ന വേഗതയിൽ വിശദമായ, ത്രിമാന ചിത്രങ്ങൾ നിർമ്മിക്കുവാൻ ഈ പുതിയ സ്കാനെറുകൾക്ക് കഴിയും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിണ്ട ക്യൂവിൽനിന്നു ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പറ്റുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു . ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളൂം ഈ മാതൃക പിന്തുടരുവാൻ ആലോചന ആരംഭിച്ചുകഴിഞ്ഞു. എയർപോർട്ടുകളെ കൂടുതൽ സുരക്ഷയിലാഴ്ത്തുവാൻ ഈ സ്കാനറുകൾക്കു കഴിയും .സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിമാനങ്ങൾ തകർക്കാൻ ഭീകരർ ശ്രമിച്ചതിനു ശേഷം 2006 ലാണ് ഇവയ്ക്ക് നിരോധനം നിലവിൽ വന്നത്.എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും ഇനി മുതൽ ബാഗുകളിൽ സൂക്ഷിക്കാനാകും.