അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. മരണപ്പെട്ട ഗൃഹനാഥന്‍ ചന്ദ്രശേഖര്‍ സുങ്കറയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ വീട്ടിലേക്ക് മറ്റാരും പ്രവേശിച്ചിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയെയും മക്കളെയും വെടിവെച്ചുകൊന്നശേഷം ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതാവെന്നാണ് പൊലീസിന്റെ നിഗമനം.

അമേരിക്കയിലെ വെസ്റ്റ് ഡിമോനില്‍ ശനിയാഴ്ചയാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ചന്ദ്രശേഖര്‍ സുങ്കറ (44), ഭാര്യ ലാവണ്യ (41), പതിനഞ്ചും പത്തും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇയോവ സംസ്ഥാനത്തെ പബ്ലിക് സേഫ്റ്റി വകുപ്പിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലപ്പെട്ടവര്‍ക്ക് പുറമെ രണ്ട് കട്ടികളുള്‍പ്പെടെ നാല് പേര്‍ കൂടി ഇവരുടെ വീട്ടില്‍ അതിഥികളായുണ്ടായിരുന്നു. ഇവരിലൊരാള്‍ മൃതദേഹങ്ങള്‍ കണ്ട് പുറത്തേക്ക് ഓടുകയും വഴിയില്‍ കണ്ട മറ്റൊരാളുടെ സഹായത്തോടെ പൊലീസിനെ വിളിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വീട്ടിലേക്ക് മറ്റാരും കടന്നിട്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.