രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അവിചാരിതമായാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. മുഖ്യമന്ത്രി ആയതും അങ്ങനെ തന്നെ. രണ്ട് വട്ടം മുഖ്യമന്ത്രിയായി നാട് ഭരിക്കാന്‍ ദൈവം സഹായിച്ചു. ആരെയും പ്രീതിപ്പെടുത്താന്‍ അല്ല ഭരിച്ചത്. 14 മാസം കൊണ്ട് ജനോപകാര പ്രദമായത് ചെയ്തു. വികസനത്തിനായി പ്രയത്നിച്ചു. താന്‍ സംതൃപ്തനാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ രാഷ്ട്രീയത്തിന്റെ പോക്ക് അപകടത്തിലേക്കാണ്. ജനങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയമാണ് ഇന്നുള്ളത്. ഇനിയും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ബിജെപി കൊണ്ട് വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് 14 മാസം നീണ്ട കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണത്.
Leave a Reply