പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അദ്യക്ഷൻ മാർ റെജിമിയൂസ് ഇഞ്ചിയാനിക്കൽ പിതാവിനെ 3 മണിക്ക് ദേവാലയ അങ്കണത്തിൽ സ്വീകരിച്ചതോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമായി. തിരുനാൾ സന്ദേശത്തിൽ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേർത്ത് പിടിക്കുന്നവരാകുവാൻ അതോടോപ്പോം സഭയോട് ചേർന്ന് പാരമ്പര്യ അധിഷ്ഠിതമായി മുന്നേറുവാൻ പിതാവ് ആഹ്വാനം ചെയ്തു. ഭക്തി സാന്ദ്രമായ പ്രദിക്ഷിണത്തിൽ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി
ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും ഈ തിരുനാളിൽ പ്രസിദേന്തിമാരായി വന്നു എന്നത് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ സഭയോടുള്ള ആചാര അനുഷ്ടാങ്ങളോടുള്ള താല്പര്യവും കൂട്ടയ്മയും വിളിച്ചോതുന്നതായിരുന്നു. ലെസ്റ്ററിലെ പ്രദാന തിരുനാൾ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികൾ അക്ഷീണം പ്രവർത്തിക്കുകയുണ്ടായി. വിവിധ കമ്മറ്റികൾക് നേത്ര്ത്വം കൊടുത്തുകൊണ്ട് വികാരി മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കർമനിരതയോടെ ചിട്ടയോടെ പ്രവർത്തിക്കുകയും ഇടവക അംഗങ്ങളെ നേരിട്ട് കണ്ട് തിരുനാൾ ക്ഷണിക്കുവാൻ മുന്നോട്ടു വന്നതും വിശ്വാസ സമൂഹത്തിനു നവ അനുഭവമായി . ചെറിയ ഇടവേളയ്ക്കുശേഷമുള്ള ലെസ്റ്ററിലെ എട്ടുനോമ്പ് തിരുനാൾ പങ്കെടുത്ത എല്ലാവർക്കും നാട്ടിലെ തിരുനാളുകളുടെ ഓർമപുതുക്കലായി , ഗൃഹാതുരതത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളായി. ചിത്രങ്ങളിലേക്ക്
Leave a Reply