അഖിൽ കൃഷ്ണൻ
2017 നവംബറിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പുറത്തിറക്കിയ അപ്ലിക്കേഷൻ ആണ് ഉമങ് (യൂണിഫൈയ്ഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേണന്സ് ). ഇതുവരെ നമ്മൾ കണ്ട ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ ആപ്ലിക്കേഷൻ കാരണം ഇത്രയും കാലം നമ്മൾ ഉപയോഗിച്ചത് ഓരോ സർവീസ്സിനും ഓരോ അപ്ലിക്കേഷൻ എന്ന രീതിയിൽ ആയിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിൽ വരുന്ന ഒട്ടനവധി സർവീസ്സുകളും പദ്ധതികളും ഈ ആപ്പിലൂടെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു എന്നതാണ്.
13 വിവിധ ഭാഷകളിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഈ ആപ്പിൽ 150-ൽപ്പരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സർവീസ്സുകളും പദ്ധതികളും ലഭ്യമാണ്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റുഫോമുകളിൽ നമുക്ക് ഉമങ് ലഭ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി ആണ് ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്.
മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി നമുക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. നമുക്ക് ബുക്ക് ചെയ്ത ഗ്യാസിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യുവാനും സംസ്ഥാന സർക്കാരിന്റെ കീഴിൽ വരുന്ന ഇലെക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, ഫോൺ ബില്ലുകളും ഓൺലൈനായി നമുക്ക് അടക്കുവാൻ സാധിക്കും.
ജോലിചെയ്യുന്ന വ്യക്തികൾക്ക് പ്രോവിഡന്റ് ഫണ്ട് ബാലൻസ് നോക്കുവാനും പ്രോവിഡന്റ് ഫണ്ട് പെൻഷനെ പറ്റി അറിയുവാനും ഉമങിലൂടെ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് ,പ്രധാൻമന്ത്രി ജൻ ധൻ യോജന എന്നിവയും ഈ ആപ്ലിക്കേഷനിൽ ലഭിക്കുന്നതാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഒന്നിച്ചു കൊണ്ടുവരുന്നത് കൊണ്ടുതന്നെ സാധാരണക്കാരനു ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് ഇന്ന് ഉമങ്
അഖിൽ കൃഷ്ണൻ
അഖിൽ കൃഷ്ണൻ പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് എം എം എൻ എസ്സ് എസ്സ് കോളേജ് കോന്നിയിൽ നിന്നും ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്ഫാസ്റ്റ് കോളേജിൽ എം സി എ ബിരുധാനന്തര ബിരുദം ഒന്നാം വർഷ വിദ്യാർത്ഥി ആണ്. സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അഖിൽ കൃഷ്ണൻ കൈകാര്യം ചെയ്യുന്നുണ്ട്
Leave a Reply