ഭർത്താവിനും കുടുംബത്തിലെ മറ്റ് അഞ്ച് പേർക്കും വിഷം നൽകിയതായി ജോളി ജോസഫ് നൽകിയ കുറ്റസമ്മതം കേരള പോലീസ് രേഖകളിൽ നിന്ന് അസ്വസ്ഥജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ജോളിയെപ്പോലെ ഇടുക്കി സ്വദേശിയായ ലൂസി, 51 വർഷം മുമ്പ് ഭർത്താവിനെയും സ്വന്തം കുട്ടിയടക്കം നാല് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗുരുതരമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ വനിതയായി.
ഇരകളെ കൊല്ലാൻ ലൂസി ഒരു മഴു, കത്തി, കാക്ക ബാർ എന്നിവ ഉപയോഗിച്ചു. നാല് മൃതദേഹങ്ങൾ ഒരു പുൽത്തകിടിയിൽ ഒളിപ്പിച്ച് ഒരു വയസുള്ള മകളുടെ മൃതദേഹം ഒരു ട്രാവൽ ബാഗിൽ പൊതിഞ്ഞ് പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ പോലീസ് അവളെ പിടികൂടി. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ 32 വയസ്സുള്ള ലൂസിയെ തൂക്കിക്കൊല്ലാൻ വിധിച്ചെങ്കിലും ശിക്ഷ പിന്നീട് ജീവപര്യന്തമായി മാറ്റി. ഈ പദം സേവിച്ച ശേഷം, അവൾ സമൂഹത്തിൽ സ്വയം അകറ്റപ്പെട്ടു.
മഴു കൊണ്ടടിച്ചും വെട്ടു കത്തി കൊണ്ടു വെട്ടിയും, കമ്പി പാര കൊണ്ടു തലയ്ക്കടിച്ചും 5 കൊലപാതകങ്ങൾ. ഭർത്താവു മുതൽ സ്വന്തം മക്കളെ വരെ ഒന്നൊന്നായി കൊന്നു തള്ളി. ക്രൂരമായ കൊലപാതകങ്ങൾക്കു ശേഷം 4 മൃതദേഹങ്ങൾ വൈക്കോക്കൽക്കൂനയിൽ ഒളിപ്പിച്ചു. ഒന്നര വയസ്സുള്ള സ്വന്തം മകളെ കൊന്ന് ബാഗിലാക്കി പള്ളിയിലെത്തിച്ച ശേഷം മടങ്ങാൻ ശ്രമിക്കുമ്പോഴാണു ലൂസി എന്ന കൊടും ക്രിമിനിൽ പൊലീസിന്റെ പിടിയിലായത്. 1968 ഫെബ്രുവരി – കേരളം നടുങ്ങിത്തരിച്ച ദിവസമായിരുന്നു.
ഭർത്താവിനെയും ഭർത്താവിന്റെ ആദ്യ ഭാര്യയിലെ 2 മക്കളെയും, ഒപ്പം സ്വന്തം മക്കളെയുമാണു ലൂസി കൊലപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കു സമീപം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മാസ്റ്റർ മാറിക തടത്തിൽ ജോസഫ്(55), ജോസഫിന്റെ ആദ്യ ഭാര്യയിലെ മക്കളായ ജോസ്(16), ലൂക്കോസ്(11), ജോസഫ്–ലൂസി ദമ്പതികളുടെ മക്കളായ പയസ്(ഏഴ്),
ബീന(ഒന്നര) എന്നിവരെ മഴു കൊണ്ടടിച്ചും വെട്ടുകത്തി കൊണ്ടു വെട്ടിയും പാര കൊണ്ടു തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരി 7 നും 9 നും ഇടയ്ക്കുള്ള ദിവസങ്ങളിലായിരുന്നു കൊലപാതകങ്ങൾ. തൊടുപുഴയിലെ പ്രമുഖ കുടുംബാംഗമായിരുന്നു ലൂസി. കേസിൽ ലൂസി ഒന്നാം പ്രതിയും ലൂസിയുടെ സഹോദരൻ ജോയി രണ്ടാം പ്രതിയുമായിരുന്നു. കൊല നടക്കുന്ന സമയത്ത് ലൂസിക്ക് 32 വയസായിരുന്നു. ജോസഫിന്റെ വസതിയായ തടത്തിൽ വീട്ടിൽ വച്ചായിരുന്നു കൂട്ടക്കൊലപാതകങ്ങൾ.
1968 ഫെബ്രുവരി 9 ന് രാവിലെ എട്ടു മണിക്ക് കൈയ്യിലൊരു എയർ ബാഗുമായി ലൂസി, മാറിക പള്ളിയിലെത്തി വികാരിയെ കണ്ടു. മരിച്ചവർക്കായി കുർബാന ചൊല്ലണമെന്നു ലൂസി ആവശ്യപ്പെട്ടു. കുർബാന ചൊല്ലാൻ 4.25 രൂപയും ഏൽപിച്ചു. പഴ്സിൽ നോട്ടുകെട്ടുകൾ അടുക്കി വച്ചിരിക്കുന്നതു കണ്ട് സംശയം തോന്നി വികാരി ചോദിച്ചപ്പോൾ, വീട്ടിൽ ആരും ഇല്ലാത്തതിനാലാണു പണം മുഴുവൻ എടുത്തതെന്നായിരുന്നു മറുപടി.
ഭർത്താവ് എവിടെ എന്നുള്ള ചോദ്യത്തിന്, സുഖമില്ലാത്തതിനാൽ ആശുപത്രിയിലേക്കു പോയെന്നായിരുന്നു മറുപടി. ഇതിനിടെ ബാഗ് നിലത്തു വച്ച ശേഷം ലൂസി പോകാൻ തിടുക്കം കാട്ടി. ബാഗിന്റെ താക്കോലും നൽകി. ബാഗ് തുറന്നു നോക്കരുതെന്നു ലൂസി ഇടയ്ക്കിടെ പറഞ്ഞപ്പോൾ വികാരിക്കു സംശയം തോന്നി. പള്ളിയിലെ ജോലിക്കാരനെ വിളിച്ചു ബാഗ് തുറന്നപ്പോഴാണ് ലൂസിയുടെ ഇളയമകൾ ബീനയുടെ മൃതദേഹം ഒടിച്ചു മടക്കിയ നിലയിൽ കണ്ടെത്തിയത്. പൗഡറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വികാരി തൊടുപുഴ പൊലീസിൽ വിവരം അറിയിച്ചതോടെ ലൂസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഭർത്താവ് ജോസഫിനോടും ആദ്യ ഭാര്യയിലെ മക്കളായ ജോസ്, ലൂക്കോസ് എന്നിവരോടുമുള്ള കടുത്ത വിരോധമാണു ക്രൂരകൃത്യം ചെയ്യാൻ ലൂസിയെ പ്രേരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തി. സ്ത്രീധനമായി ലഭിച്ച സ്വത്ത് ഭർത്താവും, ഭർതൃസഹോദരനും തട്ടിയെടുക്കാൻ ശ്രമിച്ചതും, ഇതിന്റെ പേരിൽ സ്വന്തം സഹോദരൻ ജോയിയെ മർദിച്ചതുമാണു ലൂസിയുടെ വിരോധത്തിനു കാരണം. തന്നെ ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു എന്നും, ഭർത്തൃ സഹോദരൻ പറഞ്ഞിട്ടാണു മർദനമെന്നും ലൂസി കോടതിയിൽ മൊഴി നൽകി.
ഫെബ്രുവരി 7 ന് സ്കൂളിലെ കുട്ടികളുമായി മലമ്പുഴയിൽ യാത്ര പോയ ജോസഫ്, 7 നാണു വീട്ടിൽ തിരിച്ചെത്തിയത്. ഇതിനു ശേഷം ജോസഫിനെ ആരും കണ്ടിട്ടില്ല. പിറ്റേ ദിവസം രാവിലെ സ്കൂളിൽ നിന്നു ജീവനക്കാരൻ എത്തി ജോസഫിനെ തിരക്കിയപ്പോൾ സ്കൂളിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈവശം ലൂസി കൊടുത്തയച്ചു. ഹെഡ്മാസ്റ്റർ സ്കൂളിലെത്താത്തതിനെ തുടർന്നു സ്കൂൾ മാനേജറും സഹ അധ്യാപകരും ജോസഫിന്റെ താമസ സ്ഥലത്തെത്തിയപ്പോഴാണു. മുറ്റത്തെ വൈക്കോൽ കൂനയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടു കറ്റകളുടെ കീഴിലായിരുന്നു 4 മൃതദേഹങ്ങൾ ഒളിപ്പിച്ചത്. 2 കുട്ടികളുടെ ശരീരത്തിന് പഴക്കമുണ്ടായിരുന്നു. അടുക്കളയുടെ സമീപത്തെ മുറിയിൽ വച്ചാണു പയസിനെയും ബീനയെയും കൊലപ്പെടുത്തിയതെന്നാണു സൂചന. ആദ്യ ഭാര്യയിൽ 4 മക്കളും, രണ്ടാം ഭാര്യയിൽ 4 മക്കളും ജോസഫിനുണ്ടായിരുന്നു. 15 വർഷം മുൻപാണു ജോസഫ് പുറപ്പുഴ യുപി സ്കൂളിൽ അധ്യാപകനായി എത്തിയത്. ഇവിടെ ഹെഡ്മാസ്റ്ററായി 7 മാസം തികയുന്നതിനിടെയായിരുന്നു കൊലപാതകം. മലമ്പുഴയിലേക്കുള്ള യാത്രയിൽ പയസിനെ കൂടി ജോസഫ് ഒപ്പം കൂട്ടി.
ലൂസിയുടെ ഭർത്താവ് ജോസഫിന്റെ മൃതദേഹത്തിൽ 10 വെട്ടുകൾ കണ്ടെത്തി. തലയും മുഖവും ചതഞ്ഞിരുന്നു. മൂർച്ചയില്ലാത്ത ആയുധം കൊണ്ടാണ് ജോസഫിന്റെ തലയിൽ വെട്ടിയത്. പയസിനെ കൊലപ്പെടുത്തിയത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു. ഗോവണിയിൽ നിന്നു വീണാണു മകൾ ബീന മരിച്ചതെന്നായിരുന്നു ലൂസി പൊലീസിനു നൽകിയ മൊഴി.കൃത്യം നടത്തിയ ശേഷം രക്തം പുരണ്ട പായും വസ്ത്രങ്ങളും കത്തിച്ചു. രക്തക്കറകൾ മായ്ച്ചു. കോടാലിയും മറ്റു ആയുധങ്ങളും വെള്ളം ഉപയോഗിച്ച് കഴുകി. കാട്ടു പുല്ലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ് മുറിയിൽ തളിച്ചു. മുറിക്കുള്ളിലെ ഗന്ധം ഒഴിവാക്കാനായിരുന്നു ഇത്.
ലൂസിയെ തൂക്കിക്കൊല്ലാൻ എറണാകുളം സെഷൻസ് ജഡ്ജി പി.എ. മൊഹിയുദ്ദീൻ 1968 ഓഗസ്റ്റ് 26 ന് വിധിച്ചു. ലൂസിയുടെ സഹോദരൻ ജോയിക്കെതിരെ ആരോപിച്ചിരുന്ന കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ എറണാകുളം സെഷൻസ് കോടതി ഇയാളെ വിട്ടയച്ചു.മറ്റുള്ളവരുടെ സഹായത്തോടെ ലൂസി 5 പേരെ നിഷ്ഠൂരമായും പൈശാചികമായും കൊലപ്പെടുത്തി എന്നു കോടതിയുടെ ഉത്തരവിൽ പറയുന്നു. വൈദികൻ ഉൾപ്പെടെ 54 സാക്ഷികളെയാണു കോടതി വിസ്തരിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ഒന്നാം പ്രതി പൂർണമായും കുറ്റക്കാരി ആണെന്നു വിശ്വസിക്കാൻ സാഹചര്യ തെളിവുകൾ ഉണ്ടെന്നു കോടതി കണ്ടെത്തി. കുട്ടികളോടും ജോസഫിനോടുമുള്ള ലൂസിയുടെ പെരുമാറ്റം, തന്റെ സ്വന്തം കുട്ടികളോടു പോലും മാതൃസഹജമായ വാത്സല്യമൊന്നുമില്ലെന്നു തെളിയിക്കുന്നുവെന്നും, കൊല നടത്താൻ പ്രതിക്ക് ഉദേശ്യമുണ്ടായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ശാസ്ത്രീയമായോ ക്രമാനുസൃതമായോ, സത്വരമായോ കേസന്വേഷണം നടത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. വധശിക്ഷ കേട്ടപ്പോഴും ലൂസിക്ക് ഭാവഭേദമുണ്ടായില്ല.
ലൂസി എവിടെ?
ലൂസിയെ മരണംവരെ തൂക്കിലേറ്റാനായിരുന്നു കോടതി വിധി. അപ്പീലിനെ തുടർന്നു ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ലൂസിയെ സ്വീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. ജയിൽ വാസവും ജീവിതത്തിലെ ഒറ്റപ്പെടലും ഇവരെ തളർത്തി. തുടർന്ന് ഇവർ മധ്യ കേരളത്തിലെ ഒരു അനാഥാലയത്തിൽ അഭയം തേടി. ഇതിനു ശേഷം ലൂസിയെക്കുറിച്ച് ആർക്കും വിവരം ഇല്ല.ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ഇടുക്കിയുടെ ക്രൈം ഹിസ്റ്ററിയിൽ വനിതാ കൊലയാളികളുടെ പട്ടികയിൽ ആദ്യത്തേതു കൂടിയാണു ലൂസിയുടെ പേര്.
Leave a Reply