മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) എന്നറിയപ്പെടുന്ന ഓൺലൈൻ പഠനമേഖലയിലെ പ്രമുഖരായ കോഴ്സെറയുടെ (Coursera) കോഴ്സുകൾ ഇനി മുതൽ ഏതു സർവകലാശാലയ്ക്കും ഉപയോഗിക്കാം. ഇന്ത്യയിലും അവതരിപ്പിച്ച ‘കോഴ്സെറ ഫോർ ക്യാംപസ്’ പദ്ധതിയിലൂടെ ഏകദേശം 3600 കോഴ്സുകളാണു സർവകലാശാലകൾക്കു മുന്നിൽ തുറന്നുകിട്ടുന്നത്.
മെഷീൻ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ ഒട്ടേറെ കോഴ്സുകൾ കോഴ്സെറയിലുണ്ട്. സർവകലാശാലകൾക്കു തങ്ങളുടെ പാഠ്യപദ്ധതിയിൽ ഈ കോഴ്സുകൾ ഉൾപ്പെടുത്താം. അധിക ക്രെഡിറ്റായും നൽകാം. ഇന്ത്യൻ സർവകലാശാലകൾക്കു കോഴ്സെറ വഴി വിവിധ ഓൺലൈൻ പ്രോഗ്രാമുകൾ ലഭ്യമാക്കുകയും ചെയ്യാം. ഐഐഎം കൊൽക്കത്ത മാനേജ്മെന്റ് സയൻസ്, സപ്ലൈ ചെയിൻ അനാലിസിസ് എന്നീ വിഷയങ്ങളിൽ അടുത്ത വർഷം കോഴ്സെറ വഴി സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നുണ്ട്.
Leave a Reply