ലണ്ടൻ: ലോക മഹാ ഗുരു മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെ മലയാളി മുസ്ലിമീങ്ങൾ നടത്തുന്ന ഒരു മാസക്കാലത്തെ മീലാദ് കാമ്പയിനുകളുടെ ഉൽഘടനം ലണ്ടൻ വിൽസ്‌ടെൻ ഗ്രീനിൽ നവംബർ 1 നു വെള്ളിയാഴ്ച നടന്നു.
ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളി മുസ്ലിമീങ്ങൾക്കു ആത്മീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തു ദിശാ ബോധം നൽകിക്കൊണ്ടിരിക്കുന്ന അൽ ഇഹ്‌സാൻ ആണ് കാമ്പയിനുകൾക്കു ചുക്കാൻ പിടിക്കുന്നത്. ഉദ്ഘടന സംഗമത്തിൽ ഖാരി അബ്ദുൽ അസീസ് ഉസ്താദ് നേത്വർത്ഥം നൽകിയ ബുർദാസ്വാദന വരികൾ സദസ്സ് ആവേശത്തോടെ ഏറ്റു ചൊല്ലി. മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. സൃഷ്ടിപ്പിലും ജീവിത രീതിയിലും പൂർണതയുടെ അത്യുന്നതിയിലെത്തിയ പ്രവാചകനെ പുതു തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വ്യത്യസ്ത ദിവസങ്ങളിലായി യുകെയുടെ വിവിധ ഭാഗങ്ങളിൽ മീലാദ് കാമ്പയിനുകൾ നടക്കും. കാമ്പയിനുകളുടെ സമാപന മഹാ സമ്മേളനം നവംബർ 23 നു ഉച്ചക്ക് 1 മണിമുതൽ ലണ്ടൻ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. നൂറു കണക്കിന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നാനാ തുറകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനവും അന്ന് നടക്കും. സമാപന മഹാ സമ്മേളനത്തിലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായും എല്ലാ യുകെ മലയാളി സഹോദരങ്ങളെയും നവംബർ 23 ന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അൽ ഇഹ്‌സാൻ ഭാരവാഹികൾ അറീച്ചു.