പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെ‌തിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.