സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരൻ നിര്യാതനായി. മുളംതുരുത്തി അടുത്ത് അരയൻകാവ് സ്വദേശിയും കുരുവിന്നിമ്യാലിൽ കുടുംബാംഗവും ആയ റോയി തോമസ് (48 ) ആണ് ഇന്ന് നാട്ടിൽ മരിച്ചത്. നേഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിയായ ഒരു  ആൺകുട്ടിയും അടങ്ങുന്നതാണ് റോയിയുടെ കുടുംബം.  സ്റ്റോക്ക് ഓൺ ട്രെന്റിൽ കുടുംബസമേതം താമസിക്കുന്ന നിർമ്മല സണ്ണിയുടെ സഹോദരനാണ് മരിച്ച റോയി തോമസ്. നിർമ്മലയുടെ മൂന്ന് സഹോദരൻമ്മാരിൽ ഏറ്റവും മൂത്ത ആളാണ് നിര്യാതനായ റോയി. മരണ വിവരം അറിഞ്ഞ നിർമ്മല നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തറവാടിനടുത്തു തന്നെ വീട് വച്ച് താമസിക്കുന്ന റോയി, നേഴ്‌സായ ഭാര്യ ഡ്യൂട്ടിയിൽ ആയതിനാൽ ഉച്ച ഭക്ഷണത്തിനായി തറവാട്ടിൽ നിന്നും വിളിക്കാൻ വന്നവരാണ് റോയി അടുക്കളയുടെ തറയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. കുറെ കാലം എക്സ്റേ ടെക്‌നീഷ്യനായി ഗൾഫിൽ ജോലി നോക്കിയ റോയി അവിടെ നിന്നും തിരിച്ചു വന്ന് കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുബോൾ ആണ് മരണം റോയിയുടെ ജീവൻ അപഹരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുകയുള്ളു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെ ഒന്നാകെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ശവസംസ്ക്കാരം തിങ്കളാഴ്ച ( 11/11/19) രാവിലെ പത്തു മണിക്ക് കീച്ചേരി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു.