ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു. ഇത് ഒരു പ്രളയത്തിലേക്ക് നയിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ മുതലുള്ള മൂന്ന് മാസങ്ങളിൽ റെക്കോർഡ് തോതിൽ മഴ പെയ്തു. 900 വസ്തുവകകൾ ഇംഗ്ലണ്ടിലുടനീളം വെള്ളത്തിനടിയിലായി. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം 21000 വീടുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കർട്ടിൻ പറഞ്ഞു. വെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണ്. 900 എന്നത് 20000 ആയി മാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ആഴ്ച ഹംബർ മുതൽ ഷെഫീൽഡ് വരെയുള്ള പ്രദേശത്ത് 50-100 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയായി നവംബർ മാസം മുഴുവൻ ലഭിക്കുന്ന മഴയുടെ അളവാണ് ഇത് . വെള്ളപ്പൊക്ക പ്രദേശങ്ങളിലോ സമീപത്തോ താമസിക്കുന്നവർ പരിസ്ഥിതി ഏജൻസിയുടെ വെള്ളപൊക്ക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് കർട്ടിൻ പറയുകയുണ്ടായി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച യോർക്ക്ഷെയറിലെ ഫിഷ്ലേക്ക് ഗ്രാമത്തിൽ, വെള്ളം നീക്കികളയാനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 200 ഓളം സൈനികർ സൗത്ത് യോർക്ക്ഷെയറിൽ വിന്യസിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ള സ്ഥലങ്ങളിൽ വീണ്ടും വീട് പണിയുന്നതായും കാർട്ടിൻ ചൂണ്ടികാണിച്ചു. ഡെർബിയിലെ നദിക്കരയിൽ പുതിയതായി നിർമ്മിച്ച വീടുകൾ അദ്ദേഹം ഒരു ഉദാഹരണമായി നൽകി. യോർക്ഷയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് 24 മണിക്കൂർ ആയി. നദിയിലെ ജലനിരപ്പ് 4 മീറ്റർ കൂടി ഉയർന്നാൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലാവും. നിലവിൽ 30 വസ്തുവകകൾ വെള്ളത്തിനടയിലാണ്. ഇംഗ്ലണ്ടിലുടനീളം 140 ഓളം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്.ഒപ്പം 170 ഓളം അലേർട്ടുകളും. പ്രളയത്തിൽ നിന്നും യുകെയെ രക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.