വനിത പോലീസു കാരിയോട് മോശമായ രീതിയില്‍ പെരുമാറിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥ എന്ന് അറിയാതെയാണ് ഇയാള്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തിയത്. ഷമീര്‍ എന്ന പാസ്റ്ററാണ് പോലീസ് പിടിയിലായത്. കൊല്ലത്താണ് സംഭവം ഉണ്ടായത്.
കൊല്ലം നഗരത്തിലൂടെ ഷമീര്‍ പാസ്റ്റര്‍ രാത്രി സഞ്ചരിക്കുക ആയിരുന്നു. ഈ സമയം രണ്ട് യുവതികള്‍ നില്‍ക്കുന്നത് കണ്ടു. മെല്ലെ ഒരു യുവതിക്കടുത്ത് ചെന്ന് പാസ്റ്റര്‍ ചോദിച്ചു – ‘ കൂടെപ്പോരുന്നോ ‘. എന്നാല്‍ ഇത് വനിതാ പോലീസുകാര്‍ ആയിരുന്നു എന്ന് പാസ്റ്റര്‍ക്ക് മനസ്സിലായില്ല. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സുവിശേഷ പ്രാസംഗികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് പാസ്റ്ററിനെ അറസ്റ്റു ചെയ്തത്.
പിടിയിലായ ഷമീര്‍ പാസ്റ്റര്‍ മത പരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ്. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്കാത്തതിനാല് ആണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് ഇയാള്‍ നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദം ആയിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തുകയും ചെയ്തിരുന്നു.
നേരത്തെ മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ കല്ല് കൊണ്ട് വരഞ്ഞ് പുരോഹിതന് വൃത്തികേടാക്കി. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
Leave a Reply