ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അഭ്യർത്ഥന പ്രകാരം കഴഞ്ഞ ഒരാഴ്ച മുൻപ് സ്കോട്ലൻഡിൽ വച്ച് മരിച്ച ഗോവ സ്വദേശി ഷെറിൽ മരിയയുടെ ശരീരം നാട്ടികൊണ്ടുപോക്കുന്നതിനു വേണ്ടി 4085 പൗണ്ട് ലഭിച്ച വിവരം നല്ലവരായ യു കെ മലയാളികളെ അറിയിക്കുന്നു. പണം ആവശ്യത്തിനു ലഭിച്ചതുകൊണ്ട് ഇനി ആരും ദയവായി പണം ഇടരുത് എന്നപേക്ഷിക്കുന്നു..ഇതിനു ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു .ഇനി ഉള്ള നാളുകളിലും ഞങ്ങൾ സത്യസന്ധവും സുതാര്യവുമായി നടത്തുന്ന എല്ലാ പ്രവർത്തങ്ങൾക്ക് നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യാർത്ഥിക്കുന്നു ..
വളരെ കുറച്ചു ഗോവക്കാർ മാത്രമുള്ള സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് എന്ന സ്ഥലത്തു അവരുടെ വേദന കണ്ടറിഞ്ഞു അവരെ സഹായിക്കാനുള്ള ഒരു കൈത്തിരിയുമായി മുൻപോട്ടു വന്നത് അവിടെയുള്ള ജോർജ് ജോസഫ് കാർത്തികപ്പള്ളി ., ലിനി ജോസി ,എന്നിവരാണ്… അവരാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹായം അഭ്യർത്ഥിച്ചു ഞങ്ങളെ സമീപിച്ചത് ഇത്തരം നല്ലപ്രവർത്തനം നടത്താൻ മുൻപോട്ടു വന്ന ജോർജ് ജോസഫ് കാർത്തികപ്പള്ളിയെയും ., ലിനി ജോസിയെയും അഭിനന്ദിക്കുന്നു . ലിനിയും ,ജോർജു൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു .

പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞതിന്റെ മുൻപത്തെ വെള്ളിയാഴ്ചയാണ് ഷെറിൽ മരിയ മരിച്ചത്.
ശവസംസ്കാരം നാട്ടിൽകൊണ്ടുപോയി നടത്തണം എന്ന ഷെറിൽ മരിയായുടെ പ്രായമായ അമ്മയുടെ ആഗ്രഹമാണ് യു കെ മലയാളികൾ നടത്തികൊടുത്തത് . ഷെറിനും ഭർത്താവു മാർക്കും സ്കോട്ലൻഡിലെ ഒരു ഹോട്ടലിലെ ജോലിക്കാരായിരുന്നു അവർക്കു ഇത്രയും തുക കൈയിൽ ഇല്ലാത്തതുകൊണ്ടാണ് യു കെ മലയാളികളെ സമീപിച്ചത്.
മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ഞങ്ങൾ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിച്ചത് എന്നറിയിക്കുന്നു , എല്ലാവർക്കും ഒരിക്കൽക്കൂടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പേരിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
ദാരിദ്രൃം എന്തെന്നറിഞ്ഞവര്ക്കെ പാരില് പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
	
		

      
      



              
              
              




            
Leave a Reply