സ്വന്തം ലേഖകൻ

2018 നു ശേഷമുള്ള ഏറ്റവും ഉയന്നനിരക്കിൽ പാർപ്പിടങ്ങളുടെ വിലകൾ ഉയരുന്നു . ദേശീയ തലത്തിലെ ബിൽഡിംഗ്‌ സൊസൈറ്റി ഈ വർഷം നേരിയ വളർച്ച പ്രതീക്ഷിക്കുന്നു. പ്രവാസികളുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇരുന്ന പാർപ്പിടവിലയാണ് അപ്രതീക്ഷിതമായി കൂടിയിരിക്കുന്നത്.

ഒരു വർഷത്തിൽ അധികമായി വളർച്ച കാണിക്കാത്ത സൂചികയാണ് ഈ വർഷം ആദ്യത്തോടെ മുന്നിലേക്ക് കുതിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൻന്റെ ഇലക്ഷൻ വിജയത്തോടെ സാമ്പത്തിക രംഗത്ത് ഉണ്ടായേക്കാവുന്ന വളർച്ചയുടെ തെളിവായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഡിസംബറിൽ 0.5%വർധിച്ചിരുന്നെങ്കിലും 2018 നു ശേഷം 1.9% വില ഉയരുന്നത് ഇപ്പോഴാണെന്ന് മോർട് ഗേജ് ലെൻഡർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ആഴ്ച യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ബ്രെക്സിറ്റ് നാടകത്തിൽ പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കാം. യൂറോപ്യൻ യൂണിയനുമായി ട്രേഡ് പാക്‌ട്ൽ ഏർപ്പെടാൻ ആണ് ഇനി യു കെയുടെ ശ്രമം. ഒറ്റ നോട്ടത്തിൽ അസാധ്യം എന്ന് തോന്നിയേക്കാമെങ്കിലും അതാണ് ബ്രിട്ടൻെറ മുന്നിലെ മികച്ച വഴി .

ദേശീയ തലത്തിലെ ചീഫ് എക്കണോമിസ്റ് ആയ റോബർട്ട്‌ ഗാർഡ്നറുടെ അഭിപ്രായത്തിൽ പാർപ്പിട വില വർധനവിനെ വരാനിരിക്കുന്ന സാമ്പത്തിക വളർച്ചയുടെ മുന്നൊരുക്കമായി കാണാം. വീടുകളുടെ വില ഇതേരീതിയിൽ വർഷം മുഴുവൻ തുടരുമെന്നും, സാമ്പത്തിക രംഗത്ത് നേരിയ പുരോഗതി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യ വ്യാപകമായ പ്രൈസ് ഇൻഡക്സ് കണ്ട് വഞ്ചിതരാകരുത് എന്നും, ഡിസംബറിൽ നടന്ന ജനറൽ ഇലക്ഷനു ശേഷം വീട് വാങ്ങുന്നവരെ ഇതിലേയ്ക്ക് കൂടുതൽ ആകർഷിച്ചിട്ടുണ്ടെന്നും, ഇത് കൂടുതൽ കച്ചവടക്കാരെ ഈ രംഗത്ത് ഇറക്കാൻ കാരണമാക്കും എന്നും എക്കണോമിസ്റ് നിരാജ് ഷാ പറയുന്നു.