നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച്‌ സംസാരിച്ചിരുന്നു.

വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.