നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. മരിച്ച വിനോദിന്റെയും ഭാര്യയുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് കേസിലെ സുപ്രധാന ഘടകമായ ഓഡിയോ സന്ദേശം ലഭിച്ചത്. രമയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ റീഗൽ സ്റ്റോഴ്സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിന് 2 ദിവസം മുമ്പ് തുടർച്ചയായി സന്ദേശം അയച്ചത്. ഒരു മാസം മുമ്പാണ് വീണ്ടും രമ ഇവിടെ ജോലിക്ക് പ്രവേശിച്ചത്.
അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. മകൾ നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. നയനയും, നീരജും ഭര്‍ത്താവും മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷം രമ മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം.
മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല എന്ന വാചകമാണ് പോലീസിനെ ഏറെ വട്ടം കറക്കിയത്. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ബന്ധുക്കളുമായും അയല്‍വാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്പ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാന്‍സി ഷോപ്പില്‍ ഒരു മാസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്.
രണ്ടാഴ്ച മുമ്പ് കടയുടമ രമയെ ചുമതലയേല്‍പ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്. വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു നയന . നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നീരജ്. ഇരുവരും മികച്ച വിദ്യാർത്ഥികളായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം.
അതേ സമയം, പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടിൽ നടന്ന കൂട്ടമരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 4 പേരും തൂങ്ങിനിൽക്കുന്ന ചിത്രങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നത് ആരാണെന്നു വ്യക്തമായിട്ടില്ല.
Leave a Reply