സ്വന്തം ലേഖകൻ
16 ദിവസത്തോളം കപ്പലിൽ നിരീക്ഷണത്തിലായിരുന്ന 30 ബ്രിട്ടീഷുകാരും രണ്ടു ഐറിഷ് യാത്രക്കാരുമാണ് പ്രത്യേക വിമാനത്തിൽ യുകെയിൽ എത്തിയത്. വിൽറ്റ് ഷെയറിലെ ബോസ്കോം ഡൌൺ എയർബേസിൽ ആണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമിറങ്ങിയത്. ഇവരെ പ്രത്യേക സൗകര്യമുള്ള വാഹനങ്ങളിൽ ആരോ പാർക്ക് ഹോസ്പിറ്റലിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റും.കോവിഡ് 19 എന്ന കൊറോണാ വൈറസിന്റെ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
വുഹാനിൽ നിന്ന് യുകെയിലേക്ക് എത്തിയവരെ മുൻപും പാർപ്പിച്ചിരുന്നത് ഇതേ ആശുപത്രിയിലാണ്. അതിനാൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ വൈറൽ ടീച്ചിങ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ആയ ജാനെല്ലേ ഹോംസ് പറയുന്നത് ഇവരെ എങ്ങനെ പരിചരിക്കണം എന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടെന്നാണ്. വന്നിരിക്കുന്ന വ്യക്തികളിൽ ഉള്ള ചെറിയ വ്യത്യാസം എന്തെന്നാൽ മുൻപ് വന്നവർ ചൈനയിലെ സ്വന്തം വീടുകളിൽ നിന്ന് വന്നവരാണ് ഇപ്പോൾ ഉള്ളവർ ഒരു കപ്പലിൽ നിന്ന് എത്തിയവരാണ്. ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ മന്ത്രാലയം ഇവരുടെ സുരക്ഷിതത്വത്തിൽ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.
വിമാനം എത്തിയതിനുശേഷം, ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ്, യുകെ കാരെ തിരിച്ചെത്തിക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ഫോറിൻ ഓഫീസിൽനിന്ന് പ്രസ്താവനയിറക്കി. യുകെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ആണ് തങ്ങൾക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ചില തടസ്സങ്ങൾ മൂലം ആണ് ഫ്ലൈറ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ എൻഎച്ച്എസ് പൈലറ്റ് സ്കീം നടത്തിവരുന്നു. നാഷണൽ ഹെൽത്ത് സർവീസ് നേഴ്സുമാരും പാരാമെഡിക്കൽസും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശം.
ടൈമിംഗ് പ്രോസസ്സ് ഏകദേശം 78 ഓളം ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്നവരെ ഹോങ്കോംഗിലേക്കും ജപ്പാനിലേക്കും സുരക്ഷിതമായ രീതിയിൽ എത്തിച്ചിട്ടുണ്ട്. ഡേവിഡിനും ഭാര്യ സാലി ആബേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നതായി മകൻ സ്റ്റീൽ പറഞ്ഞു. അച്ഛൻ ഒരല്പം അവശനിലയിൽ ആണെങ്കിലും അമ്മയ്ക്ക് ന്യൂമോണിയ മാത്രമേയുള്ളൂ ഭാര്യ റോബർട്ടയോടൊപ്പം ഉള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷികം കടലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നും അവർ അങ്ങേയറ്റം അവശരായിരുന്നു എന്നും സ്റ്റീവ് പറഞ്ഞു. ഇരുവരെയും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply