കല്ലട’ ബസിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് ആരോപണവുമായി അമൃത മേനോന് എന്ന യുവതി രംഗത്തെത്തിയത്. ഒരു വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അമൃതയുടെ വാക്കുകള്‍:
‘ഈയൊരു ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരില്‍ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസില്‍ കയറി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ ഇയാള്‍ ഓവര്‍സ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങള്‍ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേര് ചെന്ന്ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.’
‘ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള ലേഡിയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങള്‍ കുറച്ച് മെല്ലെ ഓടിക്കണമെന്ന്. അപ്പോള്‍ (അയാള്‍) പറഞ്ഞു ‘നിങ്ങള്‍ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങള്‍ പോകുന്ന റോഡാണിത്’ എന്ന് പറഞ്ഞ് അവരെ തിരിച്ചുവിട്ടു. അതിനുശേഷം പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായതെന്ന്.’
അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്ബേ വീണ്ടും ബസ് അപകടത്തില്‍പ്പെട്ട് ഇന്നലെ പുലര്‍ച്ചെയാണ് ഒരു മലയാളി യുവതി മരിച്ചത്. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസായിരുന്നുഅപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന് (20) ആയിരുന്നു അപകടത്തില്‍ മരണപ്പെട്ടത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം നടന്നത്. ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത കാരണമാണ് അപകടം നടന്നതെന്ന് അപ്പോഴേക്കും വിവരം പുറത്തുവന്നിരുന്നു. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്.
Leave a Reply