കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും കൊറോണയുടെ വ്യാപനം തടയാന്‍ കഴിയാതെ യുകെ. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് യുകെയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഏറെ മുകളിലായിരിക്കും എന്നാണു കരുതുന്നത്. നാനൂറ്റി ഇരുപതില്‍ അധികം ആളുകളാണ് ഇന്നലെ വരെ യുകെയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ചാള്‍സ് രാജകുമാരനും കൊറോണ ബാധിതന്‍ ആയിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. 71 വയസ്സുകാരനായ ചാള്‍സ് രാജകുമാരന്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭ്യമായത് ഇന്ന് രാവിലെയാണ്. ബ്രിട്ടനിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഞായറാഴ്ച മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു.
Leave a Reply