ന്യൂകാസിൽ : കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകൾക്ക് മാതൃകയായി ന്യൂകാസിലിലെ മാൻ അസോസിയേഷൻ . ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോർത്ത് ന്യൂകാസിലിലെ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരം ഹെല്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ആളുകൾക്കും സൗജന്യമായി അരിയും , പല വ്യഞ്ജനങ്ങളും ഉൾപ്പടെ ഉള്ള പ്രത്യേക കിറ്റ് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു , അരി ഉൾപ്പടെ ഉള്ള കേരളീയ ഭക്ഷണം തയാറാക്കുന്നതിന് വേണ്ട സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്തു പ്രത്യേക താൽപ്പര്യം എടുത്തു ന്യൂകാസിലിലെ മലയാളികൾക്കായി സാധന സാമഗ്രികൾ എത്തിച്ചിരുന്നു , ഭക്ഷണമോ , അത്യാവശ്യ സഹായങ്ങളോ ആവശ്യമുള്ള വിദ്യാർഥികൾ ഉൾപ്പടെ ഉള്ള നോർത്ത് ഈസ്റ്റിൽ താമസിക്കുന്ന മലയാളികൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ യുക്മ ഹെല്പ് ഡസ്കിനെയോ മാൻ അസോസിയേഷൻ ഭാരവാഹികളെയോ സമീപിക്കാവുന്നതാണ് . മാൻ അസോസിയേഷൻ ഗവർണർ ജനറൽ ഷിബു മാത്യു എട്ടുകാട്ടിൽ , ബിനു കിഴക്കയിൽ എന്നിവരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത് .
	
		

      
      



              
              
              




            
Leave a Reply