കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായഹസ്തം. ഇന്ത്യ ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും അരലക്ഷം സര്‍ജിക്കല്‍ ഗ്ലൗസുകളും ബംഗ്ലാദേശിലേക്ക് അയച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ആണ് ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കിന് കൈമാറിയത്.
കോവിഡ് ദുരിതം നേരിടുന്ന ഈ സമയത്ത് അയല്‍ രാജ്യമായ ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സാഹിദ് മാലിക് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ബംഗ്ലാദേശിന് മെഡിക്കല്‍ സഹായം നല്‍കുന്നത്. നേരത്തെ സുരക്ഷാ വസ്ത്രങ്ങളും മാസ്‌കുകളും അയച്ചിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വളരെ ആഴത്തിലുള്ളതാണ്. നാം അയല്‍രാജ്യങ്ങളാണ്. അടുത്തുള്ളവര്‍ക്ക് ആദ്യം എന്നതാണ് ഇന്ത്യയുടെ നയം. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഭാവിയിലും ഞങ്ങള്‍ ഉണ്ടാവും. മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും നിലകൊണ്ടിരുന്നു. ഇപ്പോഴുള്ള പ്രതിസന്ധി മാറും. വിജയം കൈവരിക്കുമെന്ന് ഇന്ത്യയുടെ സഹായം കൈമാറിക്കൊണ്ട് റിവ ഗാംഗുലി ദാസ് പറഞ്ഞു.
ബംഗ്ലാദേശില്‍ ഇതുവരെ 5000ത്തോളം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 140 പേര്‍ മരിച്ചു.
Leave a Reply