കേരളം ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിച്ച് ഇന്ത്യന്‍ സൈന്യം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.
കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയത്. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.
സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ ദീപാലംകൃതമാക്കുകയും ചെയ്തു. കൂടാതെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പറക്കും.
ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി. ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടത്തുക. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് വ്യോമ സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തും.
ഉത്തര്‍പ്രദേശില്‍ 10.15നും 10.30നുമിടക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടക്ക് വിമാനങ്ങള്‍ പറക്കും. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തുക.
#WATCH: Navy chopper showers flower petals on Goa Medical College in Panaji to express gratitude towards medical professionals fighting #COVID19. pic.twitter.com/fhIz1pQlpM
— ANI (@ANI) May 3, 2020
#WATCH Indian Air Force’s flypast over Srinagar’s Dal Lake to pay tribute to medical professionals and all other frontline workers. #COVID19 pic.twitter.com/enk7mwznJc
— ANI (@ANI) May 3, 2020
Leave a Reply