ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കും. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എൺപതു ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത് . രണ്ടാം റൗണ്ട് മത്സരങ്ങളുടെ മൂന്ന് ആഴ്ചകളിലെ മത്സരങ്ങൾ കഴിഞ് ഈ റൗണ്ടിലെ അവസാന ആഴ്ച മത്സരത്തിലേക്ക് കുട്ടികൾ ഇന്ന് പ്രവേശിക്കുകയാണ്. ഈ റൗണ്ടിലെ നാല് ആഴ്ചകളിലെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ഈ റൗണ്ടിലെ മത്സരഫലം ഓരോ കുട്ടികളെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും. ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് നടത്തും.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിലും കുട്ടികൾ ദൈവവചനം ആവർത്തിച്ച് ഉരുവിടുമ്പോൾ വചനമായ അവതരിച്ച ദൈവം നമ്മുടെ രൂപതയെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തും . പുതു തലമുറയിലൂടെ ദൈവത്തിന്റ വചനം നാം ആയിരിക്കുന്നിടത്തും ലോകം മുഴുവനും പ്രഘോഷിക്കുവാനും സാധിക്കട്ടെ. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യുവാൻ ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
Leave a Reply