ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനായ സമീക്ഷ യുകെ യുടെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 4 ) വൈകീട്ട് 4 മണിക്ക് വെബിനാർ ആയാണ് സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിൽ ലോകത്തെവിടെനിന്നും ഫേസ്ബുക് ലൈവിൽ പങ്കെടുക്കാവുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ചു സമീക്ഷയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെടും.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സ.എം സ്വരാജ് എംഎൽഎ ആണ്. ചടങ്ങിൽ സമീക്ഷയുടെ വെബ്സൈറ്റിന്റ്റെ സ്വിച്ച്ഓൺ സ.സ്വരാജ് നിർവഹിക്കും.
സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം സ.എംഎ ബേബിയുടെ ആശംസാ സന്ദേശം ചടങ്ങിൽ വായിക്കും.
തുടർന്ന് യുകെയിലെ പ്രവാസി മലയാളി സമൂഹത്തെ അഭിവാദ്യം ചെയ്തു AIC GB ജനറൽ സെക്രട്ടറി സ. ഹർസെവ് ബെയ്ൻസ് , പ്രമുഖ ചലച്ചിത്ര താരം ശ്രീ. ഹരീഷ് പേരടി , ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷക ശ്രീമതി. രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനങ്ങളിലൂടെ യുകെ മലയാളികളുടെ ഏറ്റവും വലിയ കലാ സാംസ്കാരിക സംഘടനയായി സമീക്ഷ യുകെ മാറിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുവാൻ ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയ്ക്ക് വേണ്ടി സമീക്ഷ യുകെ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ സെക്രട്ടറി സ.ദിനേശ് വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു.
സമീക്ഷ യുകെ യുടെ ഫേസ്ബുക് പേജിലൂടെ ലൈവായി സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് :
https://www.facebook.com/SMKAUK
	
		

      
      



              
              
              




            
Leave a Reply