നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് ഇടപാട് കേസിൽ ഒരു മാസത്തെ വിചാരണ തടവിന് ശേഷം നടി റിയ ചക്രബർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് മുംബൈയിലെ ബൈക്കുള വനിത ജയിലിൽ നിന്ന് റിയ ചക്രബർത്തിയെ മോചിപ്പിച്ചത്. മുംബയ് പൊലീസിന് മുന്നിൽ 10 ദിവസം കൂടുമ്പോളും എൻസിബിക്ക് മുന്നിൽ മാസത്തിലൊരിക്കലും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെട്ടിവയ്ക്കണം.
സുശാന്ത് സിംഗ് രാജ് പുത്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വീട്ടുജോലിക്കാരന് ദീപേഷ് സാവന്തിനും ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന് ഷൗവിക്ക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു.
Leave a Reply