ഫാ. ബിനോയ് ആലപ്പാട്ട്.
പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍. ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയത്തെക്കുറിച്ചാണ് സഭ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. കൃപയുടെ കൂടാരമാകേണ്ടതിനെയൊക്കെ വാണിജ്യവല്‍ക്കരിക്കുകയാണ്. ദേവാലയം എപ്പോഴും പ്രാര്‍ത്ഥനയുടെ ഇടമാണ്. അവിടെ ലാഭേച്ഛമാത്രം ആഗ്രഹിച്ചു വരുന്നവരെയാണ് ഈശോ ചോദ്യം ചെയ്യുന്നത്.
ഈശോയേക്കാള്‍ കൂടുതല്‍ ആഘോഷം ഇന്ന് വിശുദ്ധരുടെ കര്മ്മങ്ങള്ക്കാണ്.
വിശുദ്ധരുടെ ഓര്‍മ്മകള്‍ നല്ലതാണ്. എങ്ങനെയാണ് അവര്‍ ക്രിസ്തുവിനെ അനുകരിച്ചിരുന്നത് എന്ന് അവര്‍ നമ്മളെ പഠിപ്പിക്കുകയാണ് അവരുടെ ജീവിതത്തിലൂടെ. യേശുവിനെ അനുകരിക്കുന്നതായിരുന്നു അവരുടെ ജീവിതം. പക്ഷേ, സമൂഹം ഇന്ന് യേശുവിനെ മാറ്റി നിര്‍ത്തി അവരുടെ പേരില്‍ പൈസയുണ്ടാക്കുന്നു. ധാരാളം ഉദാഹരണം നമ്മുടെ ഇടയില്‍ തന്നെയുണ്ടല്ലോ..
എന്റെ വ്യക്തി ജീവിതങ്ങളിലും ഞാന്‍ ആയിരിക്കുന്നിടങ്ങളിലൊക്കെയും ലാഭത്തോടു കൂടി കാണുന്ന ആള്‍ക്കാരുണ്ടെങ്കില്‍ അവരോട് ഈശോ പറയുന്നു. തിരികെ വരിക. ഹൃദയമാണ് നിന്റെ ദേവാലയം. ആത്മീയതയില്‍ ലാഭം കൊയ്യരുത്!
യഥാര്‍ത്ഥമായത് മാറിപ്പോകുമ്പോള്‍ ഈശോ ചാട്ടവാറെടുക്കുന്നു. നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഈശോ ചാട്ടവറെടുത്തിട്ടുണ്ടോ..??
അതിനുള്ള അവസരം നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ??
തിരിച്ചറിവിന്റെ കാലമാണിത്.
ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയങ്ങള്‍..
വീഡിയോ കാണുക.
Leave a Reply