ന്യൂസ് ഡെസ്ക് മലയാളം യുകെ

റോജി മോൻ എന്ന യുകെ പ്രവാസി മലയാളി, ഏതൊരു പ്രവാസിക്കും അനുകരിക്കാവുന്ന വിധം നല്ലൊരു ഹൃദയത്തിന് ഉടമയാണ്. തനിക്ക് വന്നുചേർന്ന അനുഗ്രഹങ്ങളെ മറ്റുള്ളവരുടെ വേദനകളൊപ്പാൻ ഉപയോഗിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. ദൈവാനുഗ്രഹത്തിൽ വിശ്വസിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനുമൊപ്പം ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാൻ സഹജീവികളെ കരുതുകയും സഹായിക്കുകയുമാണ് ഈ പ്രവാസി.

സ്വന്തമായി ഒരു വീട് ആയപ്പോൾ ലഭിച്ച സുഹൃത്തുക്കളുടെ സമ്മാനത്തെ ഹൃദയം നിറഞ്ഞാണ് റോജി മോൻ സ്വീകരിച്ചത്.ആ വേദിയിൽ വെച്ച് തന്നെ ലഭിച്ച പണം നാട്ടിലെ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് കൈമാറുമെന്ന് റോജിമോൻ നിലപാട് അറിയിച്ചിരുന്നു.അർഹരായ ഏതെങ്കിലും ഒരു കുടുംബത്തിന് അവരുടെ ആഗ്രഹം അനുസരിച്ചുള്ള ഒരു വീടു വെച്ചു കൊടുക്കണം എന്നും തികയാതെ വരുന്ന തുക താനും കുടുംബവും നൽകുമെന്നും അദ്ദേഹം അന്ന് വാഗ്ദാനം നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂരിലുള്ള ഒരു കുടുംബത്തിനാണ് വീട് ലഭിച്ചത്. ചിറമേൽ അച്ചന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലെ കുടുംബത്തെ തിരഞ്ഞെടുത്തത്.  പ്രതീക്ഷിച്ചതിലും മനോഹരമായി കാര്യങ്ങൾ നടന്നു.

മികച്ച നേതൃപാടവം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യക്തികളോട് ഇടപഴകുന്ന സ്വതസിദ്ധമായ ശൈലി കൊണ്ടും ഇദ്ദേഹം മലയാളികൾക്കെല്ലാം സുപരിചിതനാണ്.അസോസിയേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്നതിനൊപ്പം സഹായങ്ങൾ അർഹരായവരുടെ കരങ്ങളിൽ എത്തുന്നുണ്ടെന്ന് ഇദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യും. കയറിക്കിടക്കാൻ ഒരു കൂര ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങാവാൻ ഇനിയും പ്രവാസികൾ മുന്നോട്ടുവരാൻ ഇതൊരു നിമിത്തമായി തീരട്ടെ. മുൻപ് നല്കിയിരുന്ന വാഗ്ദാനങ്ങൾ പുനർവിചിന്തനം ചെയ്യാനും മികച്ച ഒരു അവസരമാണിത്.