ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. മറ്റേതെങ്കിലും നടിക്ക് തന്നേക്കാള്‍ കഴിവുണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

മൂന്ന് തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ച മെറില്‍ സ്ട്രീപ്പിനോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തത്. പല അടരുകളുള്ള കഥാപാത്രം ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനെ പോലെ കഴിവുണ്ട് തനിക്ക് എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആക്ഷന്‍, ഗ്ലാമര്‍ വേഷങ്ങളില്‍ ഗാല്‍ ഗാഡോയെ പോലെ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്നും കങ്കണ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ കങ്കണ പറയുന്നത് ഒരു തുറന്ന ചര്‍ച്ചക്ക് താന്‍ തയ്യാറാണെന്നാണ്. ലോകത്ത് തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയെ ചൂണ്ടിക്കാട്ടിയാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കും. അതുവരെ ഇങ്ങനെ അഭിമാനം കൊള്ളുന്നത് തുടരുമെന്നും കങ്കണ വ്യക്തമാക്കി.

ട്വീറ്റിന് താഴെ ട്രോളുകളുമായി മലയാളികളും സജീവമാണ്. ചിലര്‍ മികച്ച നടിമാരുടെ ലിസ്റ്റ് കങ്കണയുടെ ട്വീറ്റിന് താഴെ നിരത്തി. വേറെ ചിലരാകട്ടെ കങ്കണയാണ് മികച്ച നടിയെന്ന് അംഗീകരിച്ചു.

തന്‍റെ പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും ‘ധാകടിലേയും’ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കങ്കണയുടെ വെല്ലുവിളി. തലൈവി എന്ന ചിത്രത്തില്‍ കങ്കണ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആണ് അവതരിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. നിലവില്‍ ധാകട് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.

വിദ്വേഷ പ്രചാരണവും വിവാദ പരാമര്‍ശങ്ങളും കാരണം നിരവധി കേസുകളുണ്ടായിട്ടുണ്ട് കങ്കണക്കെതിരെ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില ട്വീറ്റുകള്‍ ട്വിറ്റര്‍ തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.