കെഎസ്ആർടിസി ഡിപ്പോയിൽ സ്കൂൾ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടാണ് സംഭവം. പാരലൽ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാർഥികളാണ് സംഘർഷത്തിലേർപ്പെട്ടത്. ഇവർ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോൾ യാത്രക്കാർക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു. ഒടുവിൽ കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് രംഗം ശാന്തമാക്കി.

പൊലീസ് എത്തുന്നതിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഡിപ്പോയിൽ എയ്ഡ് പോസ്റ്റ് ഡിപ്പോയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുൻപ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും പിൻവലിച്ചു. വിദ്യാർഥികൾ ഡിപ്പോയിൽ ഏറ്റുമുട്ടുന്നത് യാത്രകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസിനെ നിയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങൾ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു . എന്നാൽ ഇന്നലത്തെ സംഭവത്തിൽ വീഡിയോയിൽ കണ്ട 8 വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇന്ന് രക്ഷാകർത്താക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു .