ലിവർപൂളിൽ ഉണ്ടായ കാറപകടത്തിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും മരിച്ചു. ലിവർപൂളിലെ നോട്ടി ആഷിലാണ് ബിഎംഡബ്ള്യു കാർ അപകടത്തിൽപ്പെട്ടത്. .അപകടസ്ഥലത്തു നിന്നും മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലം ഇപ്പോൾ പൊലീസ് പരിശോധനയിൽ ആയതിനാൽ ഈ റോഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൻെറ ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
മെർസീസൈഡ് പോലീസ് കോൺടാക്റ്റ് സെന്റർ:21000264565.
Leave a Reply