മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ മെട്രോ റെയിൽ മേൽപ്പാലത്തിലൂടെ ട്രെയിൻ കടന്നുപോകവേ പാലം തകർന്ന് 23 പേർ മരിച്ചു. 65 പേർക്കു പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നഗരത്തിനു തെക്കുകിഴക്ക് ഒലിവോസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ട്രെയിനിന്റെ രണ്ടു കാരിയേജുകൾ താഴേക്കു വീണു തൂങ്ങിക്കിടന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ താഴത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളിൽ പതിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിലൊന്നാണ് മെക്സിക്കോ സിറ്റിയിലേത്. വർഷം 160 കോടി പേർ യാത്രചെയ്യുന്നുണ്ട്. ഇത്രയും വലിയ അപകടം ഇതാദ്യമാണ്. 2012ൽ നിർമിച്ച പുതിയ പാതയിൽപ്പെട്ട പാലമാണ് അപകടത്തിൽപ്പെട്ടത്. 2017ലെ ഭൂകന്പത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
Leave a Reply