ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പ് ബ്രിട്ടനിൽ പൂർത്തിയായി. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെയും മേയർമാരെയും പ്രാദേശിക കൗൺസിൽ പ്രതിനിധികളെയും ആണ് ഈ ജനവിധിയിലൂടെ വോട്ടർമാർ തിരഞ്ഞെടുക്കുക. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വോട്ടർമാർ പോലീസ്, ക്രൈം കമ്മീഷണർമാരെയും തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തി. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഫലം അറിയാം. ഹാർട്ട്‌പൂൾ ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുലർച്ചെ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം, 2020 ലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ലേബറിന്റെ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഇതിനകം വെസ്റ്റ്മിൻസ്റ്റർ സീറ്റിൽ തോൽവി സമ്മതിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമറുടെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ തിരഞ്ഞെടുപ്പ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാർട്ടി കരകയറുന്നുണ്ടോയെന്ന് അദ്ദേഹം ഉറ്റുനോക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബർ ശക്തികേന്ദ്രങ്ങളായി മുമ്പ് കണക്കാക്കിയ നിരവധി നിയോജകമണ്ഡലങ്ങളെ പിടിച്ചടക്കാൻ കഴിയുമെന്ന് കൺസർവേറ്റീവുകൾ പ്രതീക്ഷിക്കുന്നു. നിലവിൽ ലേബർ പാർട്ടി കൈവശം വച്ചിരിക്കുന്ന ഹാർട്ട്‌പൂളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇരു പാർട്ടികളും സൂക്ഷ്മമായി നിരീക്ഷിക്കും.

അതേസമയം 1999 ൽ പാർലമെന്റ് സ്ഥാപിതമായതു മുതൽ അധികാരം നിലനിർത്തിപോരുന്ന സെനെഡിലെ ഏറ്റവും വലിയ പാർട്ടിയായി തുടരാനാണ് വെൽഷ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്. വെൽഷ് സെനഡിലെ 60 സീറ്റുകളുടെ ഫലങ്ങൾ വെള്ളിയാഴ്ച തന്നെ അറിയാൻ കഴിഞ്ഞേക്കും. സ്കോട്ട്ലൻഡിൽ, വോട്ടെണ്ണൽ വെള്ളിയാഴ്ച ആരംഭിക്കുമെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരെ അന്തിമഫലം പ്രതീക്ഷിക്കുന്നില്ല.