അഭിനയത്തോടുള്ള തന്റെ ഒരിക്കലും അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് മനസു തുറന്ന് മോഹന്‍ലാല്‍. അഭിനയമെന്നത് ഒരു കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് നമ്മള് ഇല്ലാതാകുന്ന അവസ്ഥയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രമുഖ പത്ര മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അഭിനയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.
അഭിനയം എന്നത് എപ്പോഴും എനിക്ക് വളരെ കൗതുകകരമായ ജോലിയാണ്. നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചിലപ്പോള്‍ നമ്മള് പ്രവര്‍ത്തിക്കും. മോഹന്‍ലാല്‍ പറയുന്നു.
ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയില്‍ അഭിനയിക്കാന്‍ കഴിയണേ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു..
ഒരിക്കലും നടന് എന്ന നിലയില്‍ ഒറ്റയ്ക്ക് ചെന്ന് അഭിനയിക്കാനാവില്ല. മറ്റുള്ളവര്‍ നല്കുന്ന പിന്തുണയില്‍നിന്നുകൊണ്ട് നാം സ്വയം കണ്ടെത്തുകയാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ എങ്ങനെ അവരെക്കാളും ഉയരത്തില്‍ അഭിനയിച്ചെത്താനാകും എന്ന് ശ്രമിക്കുകയാണ്. അദ്ദേഹം വ്യക്തമാക്കി.
വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാന്‍ വളരെ പേടിയോടെയാണ് ഞാന്‍ ചെന്നത്. മോഹന്‍ലാല്‍ പറഞ്ഞു.
ആക്ഷേപഹാസ്യമായി എത്തിയ സിനിമയാണ് ശ്രീനിവാസന്റെ ‘പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍’. ശ്രീനിവാസന് തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന് തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടി ചര്‍ച്ചയായിരുന്നു.
ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.
പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന് തന്നെ അപമാനിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര് ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Leave a Reply