ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ ആറാം ദിവസവും ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 24, 950 ആണ് . എന്നാൽ ജാഗ്രതയോടെ സന്തോഷിക്കാൻ ഇമ്യൂണോളജിസ്റ്റ് പ്രൊഫ. പീറ്റർ ഓപ്പൺ‌ഷോ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗവ്യാപനം കുറയുന്നത് സന്തോഷകരമാണെങ്കിലും പ്രതിദിന രോഗവ്യാപന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചില കാലതാമസങ്ങൾ ഉണ്ടായതായി സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതലുകൾ അവഗണിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച ജൂലൈ 19 -ന് ശേഷമുള്ള രോഗവ്യാപനത്തിൻെറ തോത് നിലവിലെ പ്രതിദിന രോഗവ്യാപന കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് പല ആരോഗ്യ വിദഗ്ധരും കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ സേവന മേഖലകളിൽ ജോലിചെയ്യുന്ന കൂടുതൽ ജീവനക്കാരെ ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് ഉത്തരവിറക്കി. ശുചീകരണ തൊഴിലാളികൾ, സൈനികർ, ജയിൽ തൊഴിലാളികൾ ഇന്നിവരെയാണ് പുതിയതായി ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കിയത്. നേരത്തെ തന്നെ എൻ എച്ച് എസ് ജീവനക്കാർ , ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയിരുന്നു . ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.