ക്രീമി മധുരക്കിഴങ്ങു സൂപ്പ്

ചേരുവകള്‍

  1. ഒലിവ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
  2. സവാള – 1 എണ്ണം ചതുര കഷണങ്ങള്‍ ആക്കിയത്
    ചെറിയഉള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
  3. വെളുത്തുള്ളി – 2 അല്ലി പൊടിയായി അരിഞ്ഞത്
  4. മധുരക്കിഴങ്ങ് – 3 എണ്ണം ചെറിയ ചതുരത്തില്‍ അരിഞ്ഞത്
    ചിക്കന്‍/വെജിറ്റബിള്‍ സ്റ്റോക്ക് – 200 ml
    കറുവപ്പട്ട പൊടിച്ചത് – 1/2 ടീസ്പൂണ്‍
    പപ്രിക – 1 ടീസ്പൂണ്‍
  5. ഉപ്പ് – ആവശ്യത്തിന്
    കുരുമുളകു പൊടി – 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു സോസ് പാനില്‍ ചെറിയ ചൂടില്‍ ഓയില്‍ ചൂടാക്കി സവാളയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കണം. സവാള ഏകദേശം 5 മിനിട്ട് വഴറ്റിക്കഴിയുമ്പോള്‍ വെളുത്തുള്ളിയും കൂടി ചേര്‍ത്ത് 2 മിനിട്ട് കൂടി വഴറ്റുക. ഇതിലേയ്ക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയില്‍ 30 മിനുട്ട് കുക്ക് ചെയ്യുക. മധുരക്കിഴങ്ങ് നന്നായി വേവാന്‍ വേണ്ടിയാണിത്. ഈ മിശ്രിതം തണുത്ത ശേഷം മിക്‌സിയിലാക്കി നന്നായി അടിച്ച ശേഷം തിരികെ പാത്രത്തിലാക്കി ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് പാര്‍സിലി കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബ്രെഡ്‌റോളിനൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്