ന്യൂസ് ഡെസ്ക് മലയാളം യുകെ
2021 -ലെ ജിസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിജയവും ഗ്രേഡുകളുമാണ് കുട്ടികൾക്ക് ലഭിച്ചത്. ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത് 28.9 % കുട്ടികളാണ് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഇത് 26.2 ശതമാനമായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും കഴിഞ്ഞ വർഷവും പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം അധ്യാപകരുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് രണ്ടുവർഷവും ഗ്രേഡുകൾ നൽകിയത്.
കോഴ്സ് വർക്കുകൾ , ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അധ്യാപകർ വിദ്യാർഥികൾക്ക് ഗ്രേഡുകൾ നൽകിയത്. ഈ വർഷം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ വിജയശതമാനം കൂടുതലുണ്ട് . 33 ശതമാനം പെൺകുട്ടികളും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികളുടെ ശതമാനം 24.4 മാത്രമാണ്. കോവിഡ് മഹാമാരി വളരെയേറെ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. പരീക്ഷകൾ നടക്കാത്തത് മൂലം ശരിയായ രീതിയിൽ വിദ്യാർഥികളെ വിലയിരുത്തുന്നതിൽ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന രീതിയിലുള്ള വിമർശനങ്ങൾ വിദ്യാഭ്യാസ വിദഗ്ദർക്കുണ്ട്.
Leave a Reply